രണ്ടുലക്ഷം രൂപയുടെ റംസാന്‍ റിലീഫ് വിതരണം നടത്തി ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി

ചെര്‍ക്കള: ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ഇന്‍തിബാഹ് 1445, നസീമു റഹ്‌മ റംസാന്‍ റിലീഫ് വിതരണം ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ ചെര്‍ക്കളം അബ്ദുള്ള സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്നു, പഞ്ചായത്തിലെ 23 വാര്‍ഡിനെ ഉള്‍ക്കൊള്ളിച്ച് 129 ദോളം കുടുംബങ്ങളിലേക്ക് സാമ്പത്തിക ചികിത്സ സഹായവും ഭവന നിര്‍മ്മാണ സഹായവും, മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ എരുതുംകടവിന്റെ അധ്യക്ഷതയില്‍ NA നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു, ഷാര്‍ജ കെഎംസിസി കാസര്‍ഗോഡ് ജില്ലയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്ന പഞ്ചായത്തില്‍ ചെങ്കള പഞ്ചായത്ത് കെഎംസിസി മുന്നിട്ടുനില്‍ക്കുന്നുവെന്നും കാരുണ്യ സഹജീവി സ്‌നേഹവും സംഘടന ശാക്തീകരണത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണെന്നും, ഒരുമ തന്നെയാണ് പഞ്ചായത്ത് കമ്മിറ്റിയുടെ വിജയമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത സംസാരിച്ച ഷാര്‍ജ കെഎംസിസി കാസര്‍ഗോഡ് ജില്ല ട്രഷറര്‍ സുബൈര്‍ പള്ളിക്കാല്‍ പറഞ്ഞു, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ ചെരൂര്‍, വൈസ് പ്രസിഡണ്ട്, E അബൂബക്കര്‍, കാസര്‍ഗോഡ് മണ്ഡലം സെക്രട്ടറി, നാസര്‍ ചെര്‍ക്കള, ചെങ്കള ഗ്രാമപഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് ഖാദര്‍ ബദ്രിയ,ജലീല്‍ കടവത്ത് തുടങ്ങിയവര്‍ സംസാരിച്ചു, വിവിധ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികള്‍ ജനപ്രതിനിധികള്‍ പോഷക സംഘടന ഭാരവാഹികള്‍ സംബന്ധിച്ചു, ഭവന നിര്‍മ്മാണ സഹായം NA നെല്ലിക്കുന്ന് MLA, ജലീല്‍ എരുതുംകടവ്, വിവിധ വാര്‍ഡുകള്‍ക്കുള്ള സഹായം ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് നൗഷാദ് കുഞ്ഞിക്കാനം,റിഫ്‌സല്‍ ഇസ്മായില്‍ ചെര്‍ക്കള, തുടങ്ങിയവര്‍ വിതരണം ചെയ്തു, ഷാര്‍ജ കെഎംസിസി കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി ഷാഫി കുന്നില്‍ ബേവിഞ്ച സ്വാഗതവും പഞ്ചായത്ത് കെഎംസിസി ട്രഷറര്‍ ഹാരിസ് ബേവിഞ്ച നന്ദിയും പറഞ്ഞു

KCN

more recommended stories