ദുബൈ കെ.എം.സി.സി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ഈദ് സംഗമം മുസ്വാഹബ ശ്രദ്ധേയമായി.

 

ദുബൈ: ദുബൈ കെ.എം.സി.സി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെയും കെ.സി.എന്‍. കാസറഗോഡ് ചാനലും സംയുക്താഭിമുഖ്യത്തില്‍ ഈദ് സംഗമം മുസ്വാഹബ സംഘടിപ്പിച്ചു. പരിശുദ്ധ റമദാന്‍ മാസതിന്റെ അനുഭവങ്ങളും ഈദ് സന്ദേശം കൈമാറിയും പരസ്പരം ആലിംഗനം ചെയ്തും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും പ്രവാസികളുടെ ഈദ് ആഘോഷം ശ്രദ്ധേയമായി. ഹാരിസ് പീബിസ് അധ്യക്ഷത വഹിച്ച യോഗം കെ.എം.സി.സി. നേതാക്കളായ അബ്ദുല്‍ റഹ്‌മാന്‍ തോട്ടില്‍, കുഞ്ഞാമു കിഴൂര്‍ ചേര്‍ന്നു ഉല്‍ഘടനം നിര്‍വഹിച്ചു.

നിസാം ചൗക്കി, ബഷീര്‍ മജല്‍, ഷെഹീര്‍ കാവില്‍, ബദ്രു കമ്പാര്‍, അല്‍ത്താഫ് ചൗക്കി, ഹമ്രാസ് എരിയാല്‍, ഹബീബ് ദേശാകുളം, സമീര്‍ പുത്തൂര്‍, ഷഫീഖ് ആസാദ് നഗര്‍, സാബിത് ചൗക്കി,സലാം കടവത് എന്നിവര്‍ സംബന്ധിച്ചു. ഷെക്കീല്‍ എരിയാല്‍ സ്വാഗതവും അഷ്റഫ് കമ്പാര്‍ നന്ദിയും പറഞ്ഞു

KCN

more recommended stories