ഈദിയ പെരുന്നാള്‍ സമ്മാനവുമായി ഖത്തര്‍ കെഎംസിസി മധുര്‍ പഞ്ചായത്ത്

 

കെഎംസിസി ഖത്തര്‍ മധൂര്‍ പഞ്ചായത്ത് കമ്മിറ്റി മര്‍ഹൂം മൊയ്ദീന്‍ ആദൂര്‍ സാഹിബിന്റെ നാമധേയത്തില്‍ മധൂര്‍ പഞ്ചായത്ത് പരിധിയിലുളള നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഒരുക്കിയ ഈദിയ പെരുന്നാള്‍ സമ്മാനം കെഎംസിസി ഖത്തര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര മധൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ: ശംസുദ്ധീന് കൈമാറി കൊണ്ട് ഉല്‍ഘാടനം ചെയ്തു. അഡ്വ: ശംസുദ്ധീന്റെ അധ്യക്ഷതയില്‍ തുടങ്ങിയ യോഗം ജില്ലാ സെക്രട്ടറി ഹാരിസ് ചൂരി ഉദ്ഘാടനം ചെയ്തു കെഎംസിസി ഖത്തര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, ജില്ലാ വൈസ് പ്രസിഡന്റ് അലി ചെരൂര്‍, കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് ബഷീര്‍ ബംബ്രാണ, മണ്ഡലം സെക്രട്ടറി ആസിഫ് അധൂര്‍, മധൂര്‍ പഞ്ചായത്ത് ഭാരവാഹികളായ ഹബീബ് ചെട്ടുംകുഴി, ശിഹാബ് പാറക്കട്ട, കലന്ദര്‍ ഷാഫി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. കെഎംസിസി ഖത്തര്‍ മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് ചൂരി സ്വാഗതവും മധൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മജീദ് പട്‌ള നന്ദിയും പറഞ്ഞു.

KCN

more recommended stories