രാജസ്ഥാന്‍ താരത്തെക്കുറിച്ച് സുനില്‍ ഗവാസ്‌കര്‍

 

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് സീസണിലെ ആദ്യ തോല്‍വി വഴങ്ങിയെങ്കിലും 48 പന്തില്‍ 76 റണ്‍സടിച്ച റിയാന്‍ പരാഗ് ഒരിക്കല്‍ കൂടി രാജസ്ഥാന്റെ ടോപ് സ്‌കോററായി തിളങ്ങിയിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണുമൊത്ത് മൂന്നാം വിക്കറ്റില്‍ 130 റണ്‍സ് കൂട്ടുകെട്ടുയര്‍ത്താനും പരാഗിനായി. ഐപിഎല്‍ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ വിരാട് കോലിക്ക് മാത്രം പിന്നില്‍ രണ്ടാം സ്ഥാനത്താണ് പരാഗ് ഇപ്പോള്‍. സീസണിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളോടെ പരാഗ് അസാമാന്യ പ്രകടനമാണ് പുറത്തെടുക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ബാറ്റിംഗില്‍ മാത്രമല്ല, ഫീല്‍ഡിംഗിലും പരാഗ് ശരിക്കും മുതല്‍ക്കൂട്ടാണ്. ഇതിന് പുറമെ ബൗള്‍ ചെയ്യാനുള്ള കഴിവും പരാഗിനെ വ്യത്യസ്തനാക്കുന്നു. ഈ സീസണില്‍ ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും റണ്ണടിച്ചു കൂട്ടിയ പരാഗില്‍ സെലക്ടര്‍മാര്‍ ഒരു കണ്ണുവെക്കുന്നത് നന്നായിരിക്കുമെന്നും ഗവാസ്‌കര്‍ കമന്ററിക്കിടെ പറഞ്ഞു. ബാറ്റിംഗും ഫീല്‍ഡിംഗും ബൗളിംഗുമെല്ലാം ഒത്തുചേരുന്ന പരാഗ് ശരിക്കുമൊരു മിക്‌സഡ് പക്കോഡയാണ്.

KCN

more recommended stories