സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

 

തിരുവനന്തപുരം: സ്വര്‍ണവില ഇന്ന് ഉയര്‍ന്നു.രണ്ടു ദിവസത്തിന് ശേഷമാണു വില ഉയരുന്നത്. ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഇന്ന് 400 രൂപയാണ് കൂടിയത്. കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണവില 54000 ത്തിന് മുകളില്‍ തന്നെയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 54520 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6715 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5630 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ് ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ നിക്ഷേപകരെ സ്വര്‍ണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്ന കാരണമാണ് വില ഉയരുന്നത്. നിലവില്‍ സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നല്‍കണം

KCN

more recommended stories