യാത്രക്കാരെ ഇറക്കാനായില്ല ദുബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

 

180ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്.

ദുബൈ: ദുബൈയിലേക്ക് ഇന്നലെ പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ അനിശ്ചിതത്വത്തില്‍. കോഴിക്കോട് നിന്നും രാത്രി എട്ടു മണിക്ക് പോയ വിമാനം ദുബൈയിലിറക്കാനാകാതെ കരിപ്പൂരില്‍ തിരിച്ചെത്തി.

ഇന്നലെ രാത്രി മസ്‌കറ്റ് വിമാനത്താവളത്തിലിറക്കിയ വിമാനം പുലര്‍ച്ചെയാണ് കരിപ്പൂരിലെത്തിച്ചത്. 180ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്. യാത്രക്കാരെ റാസല്‍ഖൈമയിലെത്തിക്കാന്‍ സൗകര്യമൊരുക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. റീഫണ്ട് നല്‍കാന്‍ തയ്യാറാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

KCN

more recommended stories