ബൂത്ത് ലവല്‍ ഓഫിസര്‍മാര്‍ വോട്ടര്‍ സ്ലിപ് നേരിട്ട് കൊടുക്കുന്നില്ലെന്ന് ആരോപണം

 

കാസര്‍കോട്. ബൂത്ത് ലവല്‍ ഓഫിസര്‍മാരില്‍ കൂടുതല്‍പേരും പല വീടുകളിലും വോട്ടര്‍ സ്ലിപ് നേരിട്ട് കൊടുക്കുന്നില്ലെന്ന ആരോപണം ഉയര്‍ന്നു. വോട്ടറുടെ പടം സഹിതമുള്ള സ്ലിപ് വോട്ടെടുപ്പിനു മുന്‍പ് തന്നെ എല്ലാ വോട്ടറുടെയും വീടുകളില്‍ എത്തിക്കണമെന്നാണ് നിബന്ധന. എന്നാല്‍ പലരും അതത് രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്കു കൈമാറുകയാണ്. വോട്ടര്‍മാരെ നേരിട്ടു കണ്ട് തിരിച്ചറിയുക കൂടിയാണ് സ്ലിപ് നേരിട്ടു വീടുകളില്‍ നല്‍കുന്നതിനു പിന്നില്‍.

ഒപ്പം വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരുടെ വിവരവും അറിയാം. മരിച്ചവരുടെയും സ്ഥലം മാറിയവരുടെയും മറ്റും പേരുകള്‍ ഒഴിവാക്കിയില്ലെങ്കില്‍ ആ വിവരവും കിട്ടും. എല്ലാ ബൂത്തുകളിലും ബൂത്തു ലവല്‍ ഓഫിസര്‍മാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുമ്പോള്‍ ബൂത്തിനു സമീപം ബൂത്ത് ലവല്‍ ഓഫിസര്‍ ഉണ്ടാകണം.

KCN

more recommended stories