വീട്ടിലെ വോട്ടില്‍ വീണ്ടും കളളവോട്ട് കണ്ണൂരില്‍ പരാതിയുമായി എല്‍ഡിഎഫ്

കോണ്‍ഗ്രസ് അനുഭാവിയായ ബൂത്ത് ലെവല്‍ ഓഫീസര്‍ കള്ളവോട്ടിന് കൂട്ടുനിന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ട് നടന്നെന്ന പരാതിയുമായി എല്‍ഡിഎഫ്. വീട്ടിലെ വോട്ടില്‍ കള്ളവോട്ട് നടന്നെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കെ കമലാക്ഷി എന്ന വോട്ടര്‍ക്ക് പകരം വി കമലാക്ഷി വോട്ട് ചെയ്‌തെന്നാണ് ആക്ഷേപം. കോണ്‍ഗ്രസ് അനുഭാവിയായ ബൂത്ത് ലെവല്‍ ഓഫീസര്‍ കള്ളവോട്ടിന് കൂട്ടുനിന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ എഴുപതാം ബൂത്തിലെ വോട്ടിങ്ങില്‍ കമ്മീഷന് പരാതി നല്‍കി.

KCN