ഐപിഎല്ലില്‍ ഡല്‍ഹി ഇന്ന് ഹൈദരാബാദിനെ നേരിടും

 

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ഇന്ന് ഹൈദരാബാദിനെ നേരിടും. ദില്ലിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. വെടിക്കെട്ട് ബാറ്റര്‍മാരുടെ മികവില്‍ റണ്‍മല കയറുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തുടര്‍ വിജയങ്ങളുടെ ആത്മവിശ്വാസവുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നത്. മത്സരം രാത്രി 7.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ സിനിമയിലും തത്സമയം കാണാം.

ഈ സീസണില്‍ റെക്കോര്‍ഡ് സ്‌കോറുകള്‍ ഹൈദരാബാദിന് ശീലമായിക്കഴിഞ്ഞു. സീസണില്‍ ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരം കൂടിയാണിത്. വനിതാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ മത്സരങ്ങള്‍ നടന്നിട്ടില്ല. അതുകൊണ്ട് തന്നെ പിച്ച് ആരെ തുണക്കുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരങ്ങളില്‍ ഉയര്‍ന്ന സ്‌കോറുകള്‍ പിറന്നപ്പോള്‍ പിന്നീട് പിച്ച് സ്ലോ ആയതിനാല്‍ സ്‌കോറിംഗ് ബുദ്ധിമുട്ടായിരുന്നു.

KCN