കേരളത്തില്‍ യുഡിഎഫ് പോരാടുന്നത് സിപിഎം- ബിജെപി അധര്‍മ്മ ശക്തികളെ തുരത്താന്‍ ; എസ് എ എം ബഷീര്‍

 

ദോഹ : ജനാധിപത്യ മര്യാദയും പ്രതിപക്ഷ ബഹുമാനവുമില്ലാത്ത
ഭരണഘടന കാറ്റില്‍പ്പറത്തി ഏകാധിപത്യ ഭരണം നടത്താനും അഴിമതിയെ ഇലക്ടറല്‍ ബോണ്ടിലൂടെ ദേശസാല്‍ക്കരിക്കുകയും രാജ്യത്തെ വിറ്റു തുലക്കുകയും ചെയ്യുന്ന സംഘ് പരിവാരത്തിന്റെ ഫാസിസ്റ്റ് ഭരണകൂടം ഒരു വശത്തും ജയിക്കാന്‍ വേണ്ടി എന്ത് നെറികെട്ട അടവും, തറ വേലയും കാണിക്കാന്‍ മടിക്കാത്ത തരാതരം പോലെ വര്‍ഗീയ കാര്‍ഡിറക്കാനും നട്ടാല്‍ മുളക്കാത്ത കള്ളങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരു മടിയുമില്ലാത്ത സിപിഎം നേതൃത്വം നല്‍കുന്ന ഇടത് മുന്നണി മറുഭാഗത്തും മത്സരിക്കുമ്പോള്‍ ഈ അധര്‍മ്മ ശക്തികളെ തുരത്താനാണ് യുഡിഎഫ് കേരളത്തില്‍ പോരാടുന്നതെന്ന് എസ് എ എം ബഷീര്‍ അഭിപ്രായപ്പെട്ടു.
കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഇലക്ഷന്‍ പ്രചരണവുമായി ബന്ധപ്പെട്ട് നടത്തിയ പടയൊരുക്കം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെഎംസിസി സംസ്ഥാന ജ: സെക്രട്ടറി സലീം നാലകത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഉപദേശക സമിതി ചെയര്‍മാന്‍ എംപി ഷാഫി ഹാജി , ആക്ടിങ്ങ് സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് ഈസ , സംസ്ഥാന വൈസ് പ്രസിഡണ്ട് ആദം കുഞ്ഞി , മുന്‍ സംസ്ഥാന സെക്രട്ടറി റഹീസ് പെരുമ്പ , ജില്ലാ നേതാക്കളായ നാസര്‍ കൈതക്കാട്, സാദിഖ് കെസി , മുഹമ്മദ് ബായാര്‍ , ഷാനിഫ് പൈക്ക , മൊയ്തു ബേക്കല്‍ , സഗീര്‍ ഇരിയ , മണ്ഡലം നേതാക്കളായ നാസര്‍ ഗ്രീന്‍ലാന്‍സ് , ഹാരിസ് ഏരിയാല്‍ , മാക് അഡൂര്‍ , അഷ്‌റഫ് എം വി , അന്‍വര്‍ കാടങ്കോട് , മീഡിയ വിങ് പ്രതിനിധികളായ അബ്ദുറഹ്‌മാന്‍ ഏരിയാല്‍ , സാബിത്ത് തിരുത്തി എന്നിവര്‍ ആശംസ അറിയിച്ചു , ജില്ലാ ജ: സെകട്ടറി സെമീര്‍ ഉടുബുന്തല സ്വാഗതവും ജില്ലാ ടഷറര്‍ സിദ്ദീഖ് മണിയന്‍ പാറ നന്ദിയും പറഞ്ഞു .

KCN

more recommended stories