ഫത്‌ഹേ മുബാറക് , പര്‍ളാഡം മദ്രസയില്‍ പ്രവേശനോത്സവം നടത്തി.

അംഗഡിമുഗര്‍-മദ്രസ വിദ്യാരംഭത്തിന് തുടക്കം കുറിച്ചു കൊണ്ട് പര്‍ളാഡം ഹിദയത്തുല്‍ ഇസ്ലാം മദ്രസയില്‍ ഫത്‌ഹേ മുബാറക് പ്രവേശനോത്സവം സംഘടിപ്പിച്ചു.
പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥികളെയും മറ്റു ക്ലാസുകളിലെ കുട്ടികളേയും കമ്മിറ്റി ഭാരവാഹികളും , അധ്യാപകരും മധുരം നല്‍കി സ്വീകരിച്ചു.
ഖത്തീബ് അബ്ദു റഹീം സഖാഫി അമ്പേരി പരിപാടി ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി പി മഹ്‌മൂദ് ,ബി എം സഈദ്, പിഎം അബ്ദുല്‍ റഹ്‌മാന്‍,പി അബ്ദുല്ല പാടി, പിഎം അബ്ബാസ് , പി ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories