നന്മമരം കാഞ്ഞങ്ങാടിന്റെ ബല്ല കുടിവെള്ള പദ്ധതി നാടിന് സമര്‍പിച്ചു.

 

ബല്ല അഴിക്കോടന്‍ ക്‌ളബ് പരിസരത്തെ നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഒന്നര ലക്ഷം രൂപ ചിലവഴിച്ച് നടപ്പിലാക്കിയ കുടിവെള്ള പദ്ധതി നാടിന് സമര്‍പിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍ സലാം കുന്നില്‍ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് : സാമൂഹ്യ മേഖലയില്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബല്ല അഴിക്കോടന്‍ ക്‌ളബ് പരിസരത്തെ നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്ന കുടിവെള്ള പദ്ധതി നാടിന് സമര്‍പിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍ സലാം കുന്നില്‍ ഉദ്ഘാടനം ചെയ്തു. നന്മമരം ചെയര്‍മാന്‍ സലാം കേരള ആദ്യ കുടിവെള്ള വിതരണം നടത്തി. കൂട്ടായ്മ പ്രസിഡന്റ് ഹരി നോര്‍ത്ത് കോട്ടച്ചേരി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ നാലുവര്‍ഷമായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിള്‍ സൊസൈറ്റി ഒന്നര ലക്ഷം രൂപ ചിലവഴിച്ചാണ് ബല്ല കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. ചടങ്ങില്‍ നന്മമരം കാഞ്ഞങ്ങാട് ഭാരവാഹികളായ ടി.കെ. വിനോദ്, ഷിബു നോര്‍ത്ത് കോട്ടച്ചേരി, വിബി ജോസ്, രാജി മധു, സി.പി.ശുഭ, ഗോകുലാനന്ദന്‍, കെ.രമ്യ, ദിനേശന്‍ എക്‌സ്പളസ്, സുധി ആര്‍. ഐ., കെ.വി.സുശീല, പി. സുനിത, അഴിക്കോടന്‍ ക്‌ളബ് ഭാരവാഹികളായ വി.രഞ്ജിത്, വി.ഷിജു എന്നിവര്‍ സംസാരിച്ചു. നന്മമരം കാഞ്ഞങ്ങാട് ഏറ്റെടുത്തു നടപ്പിലാക്കുന്ന രണ്ടാമത്തെ കുടിവെള്ള പദ്ധതിയാണ് ഇത്. കഴിഞ്ഞ വര്‍ഷം നീലേശ്വരത്തായിരുന്നു ആദ്യ പദ്ധതി നടപ്പിലാക്കിയത്.

KCN

more recommended stories