പി​ണ​റാ​യി​ക്കെ​തി​രെ വി​ടു​വാ​യി​ത്തം പ​റ​യു​ന്ന രാ​ഹു​ൽ ഇ​ന്ത്യ കൂ​ട്ടാ​യ്മ​ക്ക് ബാ​ധ്യ​ത–​ഐ.​എ​ൻ.​എ​ൽ

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​റ​സ്​​റ്റ് ചെ​യ്യാ​ത്ത​തി​ൽ കു​ണ്ഠി​ത​പ്പെ​ടു​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ത്യാ കൂ​ട്ടാ​യ്മ​ക്ക് വ​ൻ ബാ​ധ്യ​ത​യാ​ണെ​ന്നും ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ഏ​റ്റ​വും പ്ര​ധാ​ന ഘ​ട​ക​മാ​യി ഇ​ദ്ദേ​ഹം മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന ജനറൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ഷ്ട്രീ​യ പ​ക്വ​ത കൊ​ണ്ടോ മാ​ന്യ​മാ​യ പെ​രു​മാ​റ്റ ശൈ​ലി കൊ​ണ്ടോ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ടാ​ത്ത രാ​ഹു​ൽ കോ​ൺ​ഗ്ര​സി​നെ ന​യി​ക്കു​ന്ന കാ​ല​ത്തോ​ളം ആ ​പാ​ർ​ട്ടി ഇ​ന്ന​ത്തെ ദു​ര​ന്ത​ഗ​ർ​ത്ത​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ പോ​കു​ന്നി​ല്ല. സ​മ​ര​പോ​രാ​ട്ട​ങ്ങ​ളു​ടെ തീ​ച്ചൂ​ള​യി​ൽ ഈ​തി​ക്കാ​ച്ചി​യെ​ടു​ത്ത ജ്വ​ലി​ക്കു​ന്ന രാ​ഷ്ട്രീ​യ വ്യ​ക്തി​ത്വ​ത്തിൻ്റെ ഉ​ട​മ​യാ​യ പി​ണ​റാ​യി വി​ജ​യ​നോ​ട് രാ​ഷ്ട്രീ​യം പ​റ​യാ​ൻ നെ​ഹ്റു​കു​ടും​ബ​ത്തിൻ്റെ പാ​ര​മ്പ​ര്യ​ത്തി​ൽ ക​യ​റി​പ്പി​ടി​ച്ച് കോ​ൺ​ഗ്ര​സിൻ്റെ ത​ല​പ്പ​ത്തെ​ത്തി​യ രാ​ഹു​ൽ വ​ള​ർ​ന്നി​ട്ടി​ല്ല. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ എ​ന്തി​നാ​ണ് പി​ണ​റാ​യി വി​ജ​യ​നെ ചോ​ദ്യം ചെ​യ്യേ​ണ്ട​തും ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കേ​ണ്ട​തും 58 മ​ണി​ക്കൂ​ർ ഇ.​ഡി​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​നാ​യ, രാ​ഹു​ൽ വി​ശ​ദീ​ക​രി​ച്ചേ പ​റ്റൂ. കേ​ര​ള​ത്തി​ലെ​ത്തു​മ്പോ​ൾ ന​രേ​ന്ദ്ര മോ​ദി​യു​ടെ നാ​വാ​യി മാ​റു​ന്ന അ​ശ്ലീ​ല കാ​ഴ്ച ഇ​ന്നാ​ട് ഒ​രു നി​ല​ക്കും സ​ഹി​ക്കി​ല്ല. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്കും ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തി​നു​മെ​തി​രെ അ​ച​ഞ്ച​ല​മാ​യി പോ​രാ​ടു​ന്ന ഇ​ട​തു​പ​ക്ഷ​ത്തെ​യും പി​ണ​റാ​യി​യെ പോ​ലു​ള്ള നേ​താ​ക്ക​ളെ​യും ക​ണ്ടു​പ​ഠി​ക്കു​ന്ന​തി​നു പ​ക​രം ഇ​തു​വ​രെ ത​ന്നെ​യും കു​ടും​ബ​ത്തെ​യും വ​ഴി​തെ​റ്റി​ച്ച കേ​ര​ള​ത്തി​ലെ വി​വ​രം കെ​ട്ട, ക​മ്യൂ​ണി​സ്​​റ്റ് വി​രു​ദ്ധ​രാ​യ നേ​താ​ക്ക​ളു​ടെ ഉ​പ​ദേ​ശം കേ​ട്ട് അ​ർ​മാ​ദി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ക​ന​ത്ത പ്ര​ഹ​രം ഏ​റ്റു​വാ​ങ്ങി​യാ​യി​രി​ക്കും ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ച്ചു​പോ​കേ​ണ്ടി​വ​രി​ക എ​ന്ന് മ​ന​സ്സി​ലാ​ക്കു​ന്ന​താ​ണ് രാ​ഹു​ലി​ന് ന​ല്ല​ത്– കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

KCN

more recommended stories