മുസ്തഫ കോട്ടക്കുന്നിന് യാത്രയയപ്പ് നല്‍കി

 

പരിശുദ്ധ ഹജ്ജ് നിര്‍വഹണത്തിനായി പുറപ്പെടുന്ന അജ്മാന്‍ കെ എം സിസി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് മുസ്തഫ കോട്ടക്കുന്നിന് കാസര്‍കോട് മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് മുസ്തഫ കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു . സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി അഷ്‌റഫ് നിര്‍ച്ചാല്‍ ഉല്‍ഘാടനം ചെയ്തു . മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം അജ്മാന്‍ കെ എം സി സി സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി അഷ്‌റഫ് നിര്‍ച്ചാല്‍ നല്‍കി .
ഹനീഫ് ആലംപാടി , ജീലാനി വിദ്യാനഗര്‍ , മസൂദ് നെല്ലിക്കുന്ന് , അഷ്‌റഫ് മുള്ളേരിയ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു . ഇയാസ് ആദുര്‍ സ്വാഗതവും അബ്ബാസ് മായിപ്പടി നന്ദിയും പറഞ്ഞു .

KCN

more recommended stories