തെരഞ്ഞെടുപ്പ് ബോധവത്ക്കരണവുമായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ കളരിപ്പയറ്റ്

 
2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ കളരിപ്പയറ്റ് ഒരുക്കി സ്വീപ്പ്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ട്രൈബല്‍ കളരി അക്കാദമിയിലെ പഠിതാക്കളായ ബാലസഭ അംഗങ്ങളാണ് കളരിപ്പയറ്റ് അവതരിപ്പിച്ചത്. ‘അങ്കം’ എന്ന പേരില്‍ നടത്തിയ പരിപാടിയുടെ ഫ്ളാഗ് ഓഫ് ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കൈനിക്കര, സ്വീപ്പ് നോഡല്‍ ഓഫീസര്‍ ടി.ടി സുരേന്ദ്രന്‍, കുടുംബശ്രീ ജീവനക്കാരായ പി. രത്നേഷ്, എം. മനീഷ്, മനു സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. കളക്ടറേറ്റിലെത്തിയ വെള്ളവയറന്‍ കടല്‍ പരുന്തും സന്ദേശവുമായി പുതിയ ബസ് സ്റ്റാന്റിലെത്തി.

KCN

more recommended stories