ലാപ്‌ടോപ്പ് കൈമാറി

 

അബൂദാബി: അബൂദാബി മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നവീകരിച്ച ഓഫീസിലേക്ക്
അബുദാബി പൈവളികെ പഞ്ചായത്ത് കെഎംസിസി ലാപ്‌ടോപ്പ് നല്‍കി.
അബൂദാബി മദീന സാഹിദ് സെഞ്ചുറി ഹൗസില്‍ വെച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് കെഎംസിസി കമ്മിറ്റി സീനിയര്‍ നേതാവും, വ്യവസായിയുമായ മോണു അല്‍നൂര്‍ സാഹിബും, മുന്‍ മണ്ഡലം പ്രസിഡന്റും പൈവളികെ സ്‌ട്രൈക്കേഴ്‌സ് ചെയര്‍മാനുമായ യുസുഫ് സെഞ്ചുറിയും ചേര്‍ന് പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ ഹമീദ് മാസിമാറിന് കൈമാറി.

കെ.എം സി സി മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ ഹാജി കമ്പള , മണ്ഡലം സെക്രട്ടറി ഇബ്രാഹിം ജാറം, പഞ്ചായത്ത് ട്രഷറര്‍ സാദിഖ് സെഞ്ചുറി , പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീര്‍ കമ്പാര്‍ മംഗല്‍പ്പാടി നേതാവ് ഹമീദ് കക്കടം തുടങ്ങിയവര്‍ സംബന്ധിച്ചു. സകീര്‍ കമ്പാര്‍ സ്വാഗതവും, ട്രഷറര്‍ സാദിഖ് സെഞ്ചുറി നന്ദിയും പറഞ്ഞു.

KCN

more recommended stories