വെള്ളവയറന്‍ കടല്‍ പരുന്ത് കളക്ടറേറ്റില്‍ വോട്ടര്‍ ബോധവല്‍ക്കരണത്തിന് നവീന മാതൃക

 

ജില്ലയുടെ സ്വന്തം പക്ഷി വെള്ളവയറന്‍ കടല്‍പരുന്ത് വോട്ടിന്റെ സന്ദേശവുമായി കളക്ടറേറ്റിലും പരിസരങ്ങളിലും വട്ടം ചുറ്റി സ്വീപ് വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ കലക്ടറേറ്റില്‍ വെള്ളവയറന്‍ കടല്‍ പരുന്തിന്റെ വേഷത്തില്‍ എത്തിയത്.
ലോക സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കളക്ടറേറ്റില്‍ വെള്ളവയറന്‍ കടല്‍പരുന്ത് ഇറങ്ങി.
ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ ടി. ടി സുരേന്ദ്രന്‍, എന്നിവര്‍ ക്യാമ്പയിന് നേതൃത്വം വഹിച്ചു.കളക്ടററ്റിലും പരിസരങ്ങളിലും സ്വീപ്പിന്റെ നേതൃത്വത്തില്‍ വോട്ടവകാശ ബോധവല്‍ക്കരണം നടത്തി

കാഞ്ഞങ്ങാട്ടും പറന്നെത്തി
വെള്ളവയറന്‍ കടല്‍ പരുന്ത്

കന്നിവോട്ടര്‍മാരും, പൊതുജനങ്ങള്‍ക്കും വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി കാഞ്ഞങ്ങാട്ടും പറന്നെത്തി
വെള്ളവയറന്‍ കടല്‍ പരുന്ത്.
സ്വീപിന്റെ നേതൃത്വത്തിലാണ്
വെള്ളവയറന്‍ കടല്‍ പരുന്തിന്റെ വേഷത്തില്‍ ബോധവത്കരണ പരിപാടി നടന്നത്. ധീരം വനിതാ കരാട്ടെ ടീമും പരിപാടിയില്‍ പങ്കാളികളായി.
കാഞ്ഞങ്ങാട് നടന്ന പരിപാടി സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ ടി.ടി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ ഡി. ഹരിദാസ് അധ്യക്ഷനായി. ഇ.ശോഭന, സൂര്യ ജാനകി, എ. ബി.ബീന, പി.വി.അശ്വതി, എം.ഉഷ, പി.രാജലക്ഷ്മി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സി.മനു സ്വാഗതം പറഞ്ഞു.

KCN

more recommended stories