പാറമേക്കാവ് ദേവസ്വംസെക്രട്ടറി ഭീഷണിപ്പെടുത്തി ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി

 

ആനകളുടെ അടുത്ത് നിന്നും പാപ്പാന്മാരെ പിന്‍വലിച്ചതിനാല്‍ സംഘത്തിന്റെ ജീവന് തന്നെ ഭീഷണി ഉണ്ടായെന്നാണ് അമിക്യസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്

എറണാകുളം: തൃശൂര്‍ പൂരത്തിനുള്ള ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സംഘത്തെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ആനകളുടെ അടുത്ത് നിന്നും പാപ്പാന്മാരെ പിന്‍വലിച്ചതിനാല്‍ സംഘത്തിന്റെ ജീവന് തന്നെ ഭീഷണി ഉണ്ടായെന്നാണ് അമിക്കസ് ക്യൂറി ടി സി സുരേഷ് മേനോന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ഹൈക്കോടതി വൈകാതെ പരിഗണിക്കും

KCN

more recommended stories