മുസ്ലിംലീഗ് ആസ്ഥാന മന്ദിര പ്രചാരണ ക്യാമ്പയിന്‍ വന്‍ വിജയമാക്കും: കെ.എം.സി.സി

ദുബൈ:പ്രൗഡിയോടെ അഭിമാനത്തോടെ പടുത്തുയര്‍ത്തുന്ന കാസര്‍ഗോഡ് ജില്ലാ മുസ്ലീംലീഗിന്റെ ആധുനിക രീതിയിലുള്ള ആസ്ഥാന മന്ദിരത്തിന്റെ പ്രചാരണാര്‍ഥം യു.എ.ഇ കെ..എം.സി.സി കാസറര്‍കോട് ജില്ലാ കോഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. മെയ് മാസ പ്രചരണ ക്യാമ്പയിന്‍ വാന്‍ വിജയമാക്കാന്‍ അബുഹൈല്‍ കെ.എം.സി.സി ആസ്ഥാനത്തു ചേര്‍ന്ന ദുബൈ കെ.എം.സി.സി കാസറഗോഡ് മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
മഴക്കെടുതിയില്‍ ദുരിതമനുവിക്കുന്നവര്‍ക്ക് സ്വന്തനമേകാന്‍
ദുബായ് കെ.എം സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ഫ്‌ളഡ് റിലീഫ് നൈറ്റ്‌സ് എക്‌സ്പാറ്റ് സപ്പോര്‍ട്ട് ടീമില്‍
അംഗമായി കൊണ്ട്
ഷാര്‍ജ അല്‍മജാസ്,അല്‍വഹ്ദ, ഖാസിമിയ,അബൂ ഷഗറ ഇന്റര്‍നാഷ്ണല്‍സിറ്റി എന്നീ സ്ഥലങ്ങളില്‍ മഴക്കെടുതിമൂലം ദുരിതമനുവിക്കുന്നവര്‍ക്ക് സ്വാന്തനം ഏകിയ
കാസറഗോഡ് മണ്ഡലത്തില്‍ നിന്നുള്ള കെ.എം.സി.സി ജില്ലാ മണ്ഡലം, മുന്‍സിപ്പല്‍ ഭാരവാഹികളായ സുബൈര്‍ അബ്ദുല്ല ,സിദ്ദീഖ് ചൗക്കി , തല്ഹത് തളങ്കര, റസാഖ് ബദിയടുക്ക , സജീദ് ഓ.എ തുടങ്ങിയവരെ മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.

ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതം പറഞ്ഞു.
ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ മണ്ഡലം കമ്മിറ്റിയുടെ ഇടപെടല്‍ അഭിനന്ദനാര്ഹമാമെന്നും സി.എച്ച് സെന്റര്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും
മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം പ്രചാരണ ക്യാമ്പയിന്‍
വിജയിപ്പിക്കാന്‍ മണ്ഡലം കമ്മിറ്റിയോടപ്പം
മണ്ഡലത്തിലെ മുനിസിപ്പല്‍ പഞ്ചായത്ത് കമ്മിറ്റികളും സജീവമായി രംഗത്തുണ്ടാവണമെന്നും സലാം കന്യപ്പാടി അഭിപ്രായപ്പെട്ടു.
ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ ആക്ടിങ് ജനറല്‍ സെക്രട്ടറി ഫൈസല്‍ മൊഹ്‌സിന്, ജില്ലാ ഭാരവാഹികളായ ഹസൈനാര്‍ ബീജന്തടുക്ക , സുബൈര്‍ അബ്ദുല്ല, സിദ്ദീഖ് ചൗക്കി മണ്ഡലം ഭാരവാഹികളായ റസാഖ് ബദിയടുക്ക ,ഖലീല്‍ ചൗക്കി മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികളായ ഷകീല്‍ എരിയാല്‍,മിര്‍ഷാദ് പൂരണം,സലീം കൊര്‍ക്കോട്,ബഷീര്‍ കെ.എം, സമീര്‍,അഷറഫ് കെ.എം, ബദ്രുദ്ദീന്‍ കമ്പാര്‍, ഹബീബ് കമ്പാര്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories