കെ.എസ് കണക്ട് ‘ആസ്പിരന്റ്‌സ്’ പദ്ധതിക്ക് തുടക്കമായി

 

കാസര്‍കോട്: ചെട്ടുംകുഴി കെ.എസ് അബ്ദുല്ല സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ് കണക്ട്, രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ എന്‍ട്രിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘കെ.എസ് കണക്ട് ആസ്പിരന്റ്‌സ്’ പദ്ധതിക്ക് തുടക്കമായി.
കെ.എസ് കണക്ടിലെ ആയിരക്കണക്കിന് വരുന്ന അംഗങ്ങള്‍ക്ക് എന്‍ട്രി ആപ്ലിക്കേഷന്‍ വഴി കുറഞ്ഞ ചിലവില്‍ മല്‍സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കാനും തുടര്‍ വിദ്യാഭ്യാസ-നൈപുണ്യ കോഴ്‌സുകള്‍ ചെയ്യാനും ഇതിലൂടെ അവസരമൊരുങ്ങും.
എന്‍ട്രി ആപ്ലിക്കേഷന്‍ കണ്ടന്റ് ഹെഡ് റാഷിദ് മുഹ്യിദ്ദീന്‍, കെ.എസ് കണക്ട് അംഗം ഫാരിഷ എന്നിവര്‍ സംയുക്തമായി പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനം നടത്തി.
കെ.എസ് കണക്ട് അംഗങ്ങളായ അയ്ഷ സമീഹുള്ള, ജെറി ഷഹസാദ്, റഹീസ് പട്ട്‌ള, മിസ്ഹബ് ചൂരി എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories