സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില വീണു, മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമുള്ള ഇടിവ്; ആശ്വാസത്തില്‍ വിവാഹ വിപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. മൂന്ന് ദിവസങ്ങള്‍ക് ശേഷമാണ് സ്വര്‍ണവില ഇടിയുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപ കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 480 രൂപ വര്‍ധിച്ചിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 53240 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6655 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5555 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

 

KCN

more recommended stories