സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു

കണ്ണൂരില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി യു എം വിശ്വനാഥനാണ് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്.

കണ്ണൂര്‍: സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഒരു മരണം കൂടി. കണ്ണൂരില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി യു എം വിശ്വനാഥനാണ് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. വെള്ളിയാഴ്ച നിടുമ്പ്രത്ത് കിണര്‍ പണിക്കിടെയാണ് ഇയാള്‍ക്ക് സൂര്യാഘാതമേറ്റത്.

ഉച്ചയോടെ കിണറ്റില്‍ നിന്ന് മണ്ണ് വലിച്ച് കയറ്റുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ പള്ളൂര്‍ ഗവ. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് വിശ്വനാഥന്റെ മരണം.

KCN

more recommended stories