ആസ്‌ക് ആലംപാടി ജി.സി.സി കഴിഞ്ഞ വര്‍ഷം എട്ടര ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി ; ആസ്‌ക് ജി.സി.സിക്ക് പുതിയ ഭാരവാഹികള്‍

 
സൗദി : ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബി (ആസ്‌ക് ആലംപാടി) ന്റെ പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള ആസ്‌ക് ആലംപാടി ജി സി സി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് ജൗഹര്‍ ആലംപാടിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ കഴിഞ്ഞ കാലയളവില്‍ ആസ്‌ക് ജി സി സി കാരുണ്യ വര്‍ഷത്തിന്റെ കിഴില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഖാദര്‍ കുയ്താസ് അവതരിപ്പിച്ചു. കുടിവെള്ളം , ഭവന നിര്‍മ്മാണ സഹായം, ചികത്സാ സഹായം, വിദ്യാഭ്യാസ സഹായങ്ങള്‍ ,റമളാന്‍ കിറ്റ് മറ്റു സഹായം ഉള്‍പ്പടെ ആലംപാടിയിലും പരിസര പ്രദേശങ്ങളിലുമായി എട്ടരലക്ഷം രൂപയുടെ ( ? 8,45,888.00/) ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി.

കണക്ക് അവതരണത്തിന് ശേഷം നടന്ന ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍മാരായ ഖാദര്‍ മാഷ് ,ഇബ്രാഹീം മിഹ്‌റാജ് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി ജാബിര്‍ പൊളിറ്റ് പ്രസിഡണ്ടും , യാസീന്‍ സി എച്ച് ജനറല്‍ സെക്രട്ടറിയായും, ദാവൂദ് മിഹ്‌റാജ് ട്രഷററായും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍ : നസീര്‍ സി.എച്ച് ,അബൂബക്കര്‍ സിദ്ധിഖ് (സിദ്ദി കോപ്പ ), കബീര്‍ മിഹ്‌റാജ് വൈസ് പ്രസിഡണ്ടുമാരായും ഫൈസല്‍ അറഫ , അബ്ദുല്‍ റഹ്‌മാന്‍ അട്കത്തില്‍ ,ഹാരിസ് സി.എച്ച് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ടിവ് അംഗങ്ങളായി
ഇബ്രാഹീം മിഹ്‌റാജ് ,അബ്ദുല്‍ റഹ്‌മാന്‍ കണ്ടതില്‍ ,അബ്ദുല്‍ റഹ്‌മാന്‍ (അദ്ര മേനത്ത് )
ജൗഹര്‍ ആലംപാടി ,അഷ്റഫ് സി എ ,അസീസ് സി എ ,ഖാദര്‍ കുയ്തസ് ,,ഉനൈസ് എര്‍മാളം
,അസീസ് ഖാളി ,ഖാദര്‍ ബാവ ,അമീന്‍ മളിയില്‍
എന്നിവരെ തിരഞ്ഞെടുത്തു.

KCN

more recommended stories