സഞ്ജു ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പറാവുമെന്ന് റിപ്പോര്‍ട്ട്

 

മുംബൈ: വരുന്ന ടി20 ലോകകപ്പില്‍ ആര് ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവുമെന്നുള്ളതായിരുന്നു പ്രധാന ചോദ്യം. ടീം പ്രഖ്യാപിക്കാനിരിക്കെ ചോദ്യം ഇപ്പോഴും പ്രസക്തമാണ്. ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന സഞ്ജു സാംസണ്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക് എന്നിവരുടെ ഒരു നീണ്ട പട്ടിക തന്നെ സെലക്റ്റര്‍മാര്‍ക്ക് മുന്നിലുണ്ട്. പല താരങ്ങളും നടത്തിയ ടീം പ്രവചനത്തില്‍ പന്തിനാണ് മുന്‍തൂക്കം നല്‍കിയത്. ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റനായ പന്ത് വിക്കറ്റ് കീപ്പറാവണമെന്നാണ് മിക്കവരുടേയും വാദം.

എന്നാല്‍ അതല്ല, സഞ്ജുവിന് അവസരം നല്‍കമണെന്ന് പറയുന്നവരുമുണ്ട്. നാളെ ടീം പുറത്തുവിടുമെന്നാണ് വിവരങ്ങള്‍. ടീം പ്രഖ്യാപനവുമായി ബന്ധപ്പെട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീകന്‍ രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തിലുണ്ടായ ഒരു പ്രധാന തീരുമാനം ഐപിഎല്‍ പ്രകടനം വച്ച് ടീം അളക്കേണണ്ടെന്നാണ്. അതുകൊണ്ട് സഞ്ജു ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറാവുമെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

KCN

more recommended stories