മുളിയാര്‍ കൂട്ടായ്മ ജനറല്‍ ബോഡി യോഗംനടന്നു.

 

ഷാര്‍ജ : കാസര്‍കോട് ജില്ലയിലെ മുളിയാര്‍ പഞ്ചായത്ത് പ്രവാസി സാംസ്‌കാരിക സംഘടനയായ മുളിയാര്‍ കൂട്ടായ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം 2024 ഏപ്രില്‍ 28ന് ഷാര്‍ജ റൂവി ഹോട്ടലില്‍ നടന്നു.
ജനറല്‍ സെക്രട്ടറി സന്തോഷ് ബാവിക്കര സ്വാഗതവും, പ്രസിഡന്റ് സന്തോഷ് നരിക്കോള്‍ അധ്യക്ഷം വഹിച്ചു. യോഗം മുന്‍ പ്രസിഡന്റ് ഉദയന്‍ കോട്ടൂര്‍ ഉത്ഘാടനം ചെയ്തു ജനറല്‍ സെക്രട്ടറി 2023 ലെ വാര്‍ഷിക റിപ്പോര്‍ട്ടും ജോയിന്റ് ട്രഷറര്‍ സജികോട്ടൂര്‍ 2023- വരവ് ചിലവ് കണക്കുകളും പ്രസന്നന്‍ പേരെടുക്കം ഓഡിറ്റര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. യോഗത്തില്‍ പ്രോഗ്രാംകണ്‍വീനര്‍ സി.കെ.പ്രഭാകരന്‍ ആശംസകള്‍ അറിയിച്ചു. രദീപ് പാണൂര്‍ ബാലചന്ദ്രന്‍ കോട്ടൂര്‍, രതീഷ് പി ജി, പ്രവീണ്‍രാജ് മഞ്ചക്കല്‍, സുരേഷ് കാനത്തൂര്‍,പ്രനീഷ്ഇരിയണ്ണി, സഞ്ജയ്ന്‍ ബേപ്പ് എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories