ചെന്തിട്ട ദേവി ക്ഷേത്രത്തിലെ തീപിടുത്തം

 

തിരുവനന്തപുരം: ചെന്തിട്ട ദേവി ക്ഷേത്രത്തിലെ തീപിടുത്തത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി ദേവസ്വം ബോര്‍ഡ്. സംഭവത്തില്‍ പൊലീസും ദേവസ്വം വിജിലന്‍സും അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക് വിഭാഗം നടത്തിയ പരിശോധനയില്‍ ഷോര്‍ട് സര്‍ക്ക്യൂട്ട് അല്ല തീപിടുത്തത്തിന് കാരണമെന്ന് കണ്ടെത്തി.
ഇന്നലെ തീപിടുത്തം ഉണ്ടായതിന് പിന്നാലെ തന്നെ ദേവസ്വം മരാമത്തും ഇലക്രട്രിക് വിഭാഗവും ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയിരുന്നു. ആദ്യം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് വിലയിരുത്തിയെങ്കിലും വിശദമായ പരിശോധനയില്‍ ഇലക്ട്രിക് വയറിങ്ങിലോ ഉപകരണങ്ങളിലോ തകരാറിലെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് സമഗ്രമായ അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. ക്ഷേത്രത്തിലെ നെയ് വിളക്കില്‍ നിന്ന് തീ പടര്‍ന്നതാണെന്നും നിഗമനമുണ്ട്. നാലമ്പലത്തിന് മുകളില്‍ കൂട് വച്ച അണ്ണാന്‍ വിളക്ക് മറിച്ചിട്ടതാണെന്ന സംശയവുമുണ്ട്. സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന് കരുതുന്നില്ലെങ്കിലും വിശദമായ അന്വേഷണം നടക്കും.

25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ദേവ പ്രശ്‌നത്തിന് ശേഷം ക്ഷേത്രം പുനനിര്‍മ്മിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. നവരാത്രി മഹോത്സവത്തിന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കും. തീപിടുത്തമുണ്ടായതോടെ ദേവസ്വം ബോര്‍ഡിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രത്തില്‍ കൃത്യമായ രീതിയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നില്ലെന്നാണ് ചില സംഘടനകളുടെ പരാതി.

KCN

more recommended stories