റൈറ്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിനുളള ധന സഹായ വിതരണവും ഗ്രീന്‍സ്റ്റാര്‍ കാടങ്കോട് വെബ് പോര്‍ട്ടല്‍ ലോഞ്ചിംഗും നടന്നു.

 

ദുബായ് : ഗ്രീന്‍സ്റ്റാര്‍ കാടങ്കോട് യുഎഇ കമ്മിറ്റി റൈറ്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഡയാലിസീസ് സെന്ററിന് വേണ്ടി മൂന്ന് ദിവസം കൊണ്ട് സ്വരൂപിച്ച 431355.00 രൂപ ഗ്രീന്‍സ്റ്റാര്‍ ഭാരവാഹികള്‍ ചേര്‍ന്ന് റൈറ്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറി,
മുഹ്‌സിന്‍ ഇ.പി സ്വാഗതവും നബീല്‍ തയ്യില്‍ അധ്യക്ഷതയും കൗസര്‍ നിയാസ് ഉദ്ഘാടനവും നിര്‍വ്വഹിച്ചു, എ അബ്ദുള്‍ റഹ്‌മാന്‍ കെ.എം ഇബ്രാഹിം എന്നിവര്‍ റൈറ്റ്‌സിന് വേണ്ടി കൃതജ്ഞത രേഖപ്പെടുത്തി, അബൂഹൈല്‍ ഫുഡ് അങ്ങാടിയില്‍ ചേര്‍ന്ന ചടങ്ങില്‍ ഗ്രീന്‍സ്റ്റാര്‍ യുഏഇ കമ്മിറ്റിയുടെ വെബ് പോര്‍ട്ടല്‍ ലോഞ്ചിങ്ങ് ശാഫി തയ്യില്‍, റഫീഖ് ഏ.സി നിര്‍വ്വഹിച്ചു, നൗഫല്‍ തയ്യില്‍ വെബ് പോര്‍ട്ടല്‍ ഉപയോഗങ്ങള്‍ വിശദീകരിച്ചു,
യുഎഇ മഴകെടുതിയിലെ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ സിദ്ധീഖ് എം. ഇഖ്ബാല്‍ എം.സി, അബ്ദുല്‍ ഖാദര്‍ എ, റൈന്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് രൂപീകരിച്ച് സേവന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് പ്രവാസി മലയാളികളുടെ അഭിമാനമായ സി മുനീര്‍ അല്‍ വഫ എന്നിവര്‍ക്ക് നാടിന്റെ സ്‌നേഹോപഹാരം സമര്‍പ്പിച്ചു,
ഗ്രീന്‍സ്റ്റാര്‍ കാടങ്കോടിന്റെ 2024-2025 വര്‍ഷത്തേക്കുളള മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ അജ്മാന്‍ കെഎംസിസി കാസര്‍ഗോഡ് ജില്ല സെക്രട്ടറി നൗഫല്‍ ഏ.സി ഉദ്ഘാടനം ചെയ്തു,
ദുബായ് കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി റാഷിദ് പി.വി പടന്ന, അജ്മാന്‍ കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി ഇഖ്ബാല്‍ എംസി, ദുബായ് കെഎംസിസി ചെറുവത്തൂര്‍ പഞ്ചായത്ത് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷുഹൈല്‍ മാടാപ്പുറം, ആശംസ പ്രസംഗവും ജസീര്‍ ഏ.പി നന്ദിയും പറഞ്ഞു,

KCN

more recommended stories