തികഞ്ഞ വിജയപ്രതീക്ഷ, കോണ്‍ഗ്രസ് വ്യാജ പ്രചരണം നിര്‍ത്തണം, പ്രജ്ജ്വലിനെതിരെ നടപടി ഉറപ്പ്: അമിത് ഷാ

 
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംസ്ഥാനത്ത് തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസം, ബംഗാള്‍, യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളില്‍ വലിയ വിജയം ബിജെപിയും എന്‍ഡിഎയും നേടും. ദക്ഷിണേന്ത്യയില്‍ കേരളത്തിലടക്കം പോളിങ് കഴിഞ്ഞ സ്ഥലങ്ങളിലെ ട്രെന്‍ഡും ബിജെപിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടിയാല്‍ ബിജെപി സംവരണം നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസിനെ പോലെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനല്ല ബിജെപി അധികാരം ഉപയോഗിച്ചത്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ബിജെപി അധികാരം ഉപയോഗിച്ചത്. കോണ്‍ഗ്രസ് തെറ്റായ പ്രചാരണം നിര്‍ത്തണം. ബിജെപി സംവരണം നിര്‍ത്തുമെന്നത് തെറ്റായ പ്രചാരണമാണ്. വ്യാജ വീഡിയോ അടക്കം പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങള്‍ സത്യം അറിയണം. വ്യാജ വീഡിയോ പ്രചരിപ്പിച്ചും, ബിജെപി പ്രകടന പത്രികയെ വളച്ചൊടിച്ചും പ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുല്‍ ?ഗാന്ധിയാണ് വ്യാജ വീഡിയോ പ്രചാരണത്തിന് പിന്നിലെന്ന് അമിത് ഷാ ആരോപിച്ചു. ഏപ്രില്‍ 23 ന് തെലങ്കാന ചെവല്ല കെ വി ആര്‍ ?ഗ്രൗണ്ടില്‍ നടത്തിയ പ്രസം?ഗത്തില്‍ മുസ്ലീം സംവരണം നിര്‍ത്തും എന്ന് രാഹുല്‍ ഗാന്ധി പറയുന്ന യഥാര്‍ത്ഥ വീഡിയോ അമിത് ഷാ പുറത്തുവിട്ടു. ഇതോടൊപ്പം വ്യാജ വീഡിയോയും വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

യുപിയില്‍ അമേഠിയില്‍ മത്സരിക്കാനുള്ള ധൈര്യം കോണ്‍?ഗ്രസിനില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രജ്ജ്വലുമായി ബന്ധപ്പെട്ട വീഡിയോ വിവാദം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ബിജെപി ഭാരതത്തിലെ സ്ത്രീകള്‍ക്കൊപ്പമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരെ പ്രവര്‍ത്തനങ്ങളെ അനുകൂലിക്കില്ല. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഈ സംഭവത്തില്‍ നേരത്തെ നടപടി എടുക്കാതിരുന്നത്? അന്വേഷണം നടത്താതിരുന്നത്? സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അതില്‍ ഒരു സംശയവുമില്ലെന്നും അമിത് ഷാ പറഞ്ഞു.

KCN

more recommended stories