ഇന്ത്യയില്‍ ആദ്യം; മലയാളത്തില്‍ എ ഐ സിനിമ വരുന്നു: മോണിക്ക ഒരു എ ഐ സ്റ്റോറി

 

എ ഐ സാങ്കേതിക വിദ്യയെയും കഥാപാത്രത്തെയും സാമന്വയിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ തന്നെ ആദ്യ സിനിമ മെയ് 24 ന് പ്രദര്‍ശനത്തിനായി തയ്യാറാകുന്നു. ബിഗ്ഗ് ബോസ്സ് ഷോയിലൂടെയും ഇന്‍ഫ്‌ലുവന്‍സെര്‍ എന്ന നിലയിലും മലയാളികള്‍ക്ക് സുപരിചിതയായ അപര്‍ണ മള്‍ബറി ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

സിനിമയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ എഴുത്തുകാരനും പ്രവാസിയുമായ മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോണിക്ക ഒരു എ ഐ സ്റ്റോറി.

ഇന്ത്യന്‍ സര്‍ക്കാരിന്റെ എ ഐ പോര്‍ട്ടല്‍ അംഗീകൃതമായി പുറത്തിറങ്ങുന്ന ആദ്യ എ ഐ സാങ്കേതിക വിദ്യയും കഥാപാത്രവും ഒരു കഥയില്‍ ഒത്ത് ചേരുന്ന സിനിമയില്‍ മജിഷ്യന്‍ ഗോപിനാദ് മുതുക്കാട്, മാസ്റ്റര്‍ ശ്രീപദ്, സിനി അബ്രഹാം, മണികണ്ഠന്‍, കണ്ണൂര്‍ ശ്രീലത, അജയന്‍ കല്ലായ്, അനില്‍ ബേബി, ആല്‍ബര്‍ട്ട് അലക്‌സ് ,ശുഭ കാഞ്ഞങ്ങാട് ,പി കെ അബ്ദുള്ള, പ്രസന്നന്‍ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി ,ഷിജിത്ത് മണവാളന്‍, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാന്‍, ആന്‍മിരദേവ്, ഹാതിം,അലന്‍ തുടങ്ങിയവരും അണിനിരക്കും.

സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകളും ഇന്‍സ്റ്റാഗ്രാം യൂട്യൂബ് വീഡിയോകളുമായി മുന്നോട്ട് പോയിരുന്ന അമേരിക്കന്‍ വനിത ആയ അപര്‍ണ മള്‍ബറി വര്‍ഷങ്ങള്‍ ആയി കേരളത്തില്‍ ഉണ്ട്. മലയാളവും ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യുന്ന അപര്‍ണ ബിഗ്ഗ് ബോസ്സ് ഷോയിലൂടെ ആണ് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിയത്. അപര്‍ണ്ണയുടെ ആദ്യ സിനിമയാണ് ഇത്. നിര്‍മ്മാതാവ് മന്‍സൂര്‍ പള്ളൂരും, സംവിധായകന്‍ ഇ.എം അഷ്‌റഫും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

സുബിന്‍ എടപ്പകത്ത് ആണ് സഹ നിര്‍മ്മാതാവ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കെ.പി ശ്രീശന്‍, ഡി.ഒ.പി: സജീഷ് രാജ്, മ്യൂസിക്: യുനിസിയോ, പശ്ചാത്തല സംഗീതം: റോണി റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാധാകൃഷ്ണന്‍ ചേലേരി, എഡിറ്റര്‍: ഹരി ജി നായര്‍, ഗാനരചന: പ്രഭാവര്‍മ്മ, മന്‍സൂര്‍ പള്ളൂര്‍, രാജു ജോര്‍ജ്, ആര്‍ട്ട്: ഹരിദാസ് ബക്കളം, മേക്കപ്പ്: പ്രജിത്ത്, കോസ്റ്റ്യൂംസ്: പുഷ്പലത, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷൈജു ദേവദാസ്, വി.എഫ്.എക്‌സ്: വിജേഷ് സി.ആര്‍, സ്റ്റില്‍സ്: എന്‍.എം താഹിര്‍, അജേഷ് ആവണി, പി.ആര്‍.ഒ: പി.ശിവപ്രസാദ്, ഡിസൈന്‍സ്: സജീഷ് എം ഡിസൈന്‍സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം മെയ് 24ന് തിയറ്റര്‍ എത്തും.

KCN

more recommended stories