പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാര്‍ മൂന്നു തട്ടില്‍,സിപിഎമ്മിലെ കണ്ണൂര്‍ ലോബി തകര്‍ന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്

ഇപിജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണ്. കണ്ണൂര്‍ ലോബിയിലെ സംഘര്‍ഷം മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയാണ്

തിരുവനന്തപുരം:എക്കാലവും സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂര്‍ ലോബി അന്ത:ച്ഛിദ്രം മൂലം തകര്‍ന്നിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു..പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാര്‍ മൂന്നു തട്ടിലാണ്. ഇ.പി.ജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണ്. കണ്ണൂര്‍ ലോബിയിലെ സംഘര്‍ഷം മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയാണ്.2005-ല്‍ മലപ്പുറം സമ്മേളനത്തില്‍ പിണറായിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാന്‍ വി.എസ്.അച്ചുതാനന്ദന്‍ ശ്രമിച്ചപ്പോള്‍ ശക്തമായ പ്രതിരോധം സൃഷ്ടിച്ചത് ഇ.പി.ജയരാജന്റെ നേതൃത്വത്തിലാണ്. തന്നേക്കാള്‍ ജൂനിയറായ കോടിയേരി ബാലകൃഷ്ണന്‍, എ.വിജയരാഘവന്‍ എം.വി.ഗോവിന്ദന്‍ എന്നിവരെ പാര്‍ട്ടി സെക്രട്ടറിയാക്കിയപ്പോഴാണ് തഴയപ്പെട്ട ജയരാജന്‍ കുപിതനായത്.

പിണറായിയെ തകര്‍ക്കാന്‍ വി.എസിന്റെ കോടാലിയായി പ്രവര്‍ത്തിച്ച ദല്ലാള്‍ നന്ദകുമാറുമായുള്ള ജയരാജന്റെ വഴി വിട്ട ബന്ധമാണ് പിണറായിയെ പ്രകോപിച്ചത്. എന്നാല്‍, ബി.ജെ.പി നേതാവ് ജാവേദ്ക്കറുമായുള്ള കൂടിക്കാഴ്ചകളെ പിണറായിയോ പാര്‍ട്ടിയോ തള്ളിപ്പറഞ്ഞിട്ടില്ല.എ. കെ.ജി, സി.എച്ച് കണാരന്‍, അഴീക്കോടന്‍ രാഘവന്‍, ഇ.കെ.നായനാര്‍, എം.വി.രാഘവന്‍ , ഇ.കെ.നായനാര്‍, ചടയന്‍ ഗോവിന്ദന്‍, പിണറായി , കോടിയേരി എന്നിവര്‍ കണ്ണൂര്‍ ലോബിയുടെ സൃഷ്ടികളാണ്. കണ്ണൂര്‍ ലോബി തകരുന്നത് കേരളത്തില്‍ സിപിഎമ്മിന്റെ ഉന്മൂലനത്തിന് വഴി തെളിക്കും. ലോക്‌സഭാ ഫലം വരുന്നതോടെ സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറിയുണ്ടാകുമെന്നും ചെരിയാന്‍ ഫിലിപ്പ് പറഞ്ഞു.

KCN

more recommended stories