മൂന്നാം ഘട്ടത്തിലെ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

 

അമിത് ഷാ, ശിവരാജ് സിംഗ് ചൗഹാനടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കാണ് പ്രധാനമന്ത്രി കത്തയച്ചിരിക്കുന്നത്.
ദില്ലി : കോണ്‍ഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് മൂന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന എന്‍ഡിഎ
സ്ഥാനാര്‍ത്ഥികള്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ സഖ്യത്തിന്റെ നിലപാട് തുറന്ന് കാണിക്കുന്ന പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണം. സംവരണം അട്ടിമറിക്കുന്നതടക്കം ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും മോദി കത്തില്‍ ആവശ്യപ്പെട്ടു. അമിത് ഷാ, ശിവരാജ് സിംഗ് ചൗഹാനടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കാണ് പ്രധാനമന്ത്രി കത്തയച്ചിരിക്കുന്നത്.

ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ ഇന്ത്യാ സഖ്യത്തിനെതിരെ പ്രചാരണം കൂടുതല്‍ ശക്തമാക്കുകയാണ് ബിജെപിയും നരേന്ദ്രമോദിയും. ഇന്ത്യാ സഖ്യത്തിനെതിരെയും കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ച മോദി, നേതാവ് ആരാകണമെന്നതില്‍ ഇന്ത്യാ സഖ്യത്തിനകത്ത് തര്‍ക്കമാണെന്നും അധികാരം പിടിക്കാന്‍ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ഇന്ത്യ സഖ്യമെന്നും വിമര്‍ശിക്കുന്നു. അഞ്ച് വര്‍ഷം അഞ്ച് പ്രധാനമന്ത്രി എന്നതാണ് ഇന്ത്യ സഖ്യത്തിന്റെ ഫോര്‍മുലയെന്ന് മോദി മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പരിഹസിച്ചു.

KCN

more recommended stories