അബുദാബി കെഎംസിസി മഞ്ചേശ്വരം മണ്ഡലം ഷിഫാഹുറഹ്‌മാ രണ്ട് പഞ്ചായത്തുകള്‍ക്ക് ധനസഹായം അനുവദിച്ചു.

അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം KMCC യുടെ ശിഫഹുറഹ്‌മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഏപ്രില്‍ മാസത്തെ യോഗം കമ്പള ഹൌസില്‍ വച്ച് നടത്തുകയുണ്ടായി.

മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്‌മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ 2 പഞ്ചായത്തില്‍ പെട്ട രണ്ട് ക്യാന്‍സര്‍
രോഗികള്‍ക്ക് ചികിത്സാ തുക അനുവദിച്ചു നല്‍കി.

വോര്‍ക്കാടി പഞ്ചായത്തിലെ
ഒന്‍പതാം വാര്‍ഡ് സോഡാങ്കൂറിലെ കാന്‍സര്‍ രോഗിക്കും, മീഞ്ച പഞ്ചായത്തിലെ ബെജ്ജ വാര്‍ഡ് ലെ കാന്‍സര്‍ രോഗിക്കും, തുക അനുവദിച്ചു നല്‍കിയത്.

മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിന്‍ മേലാണ് തുക അനുവദിച്ചു നല്‍കുന്നത് . ഓരോ രോഗികള്‍ക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറുകയും തുടര്‍ന്ന് വാര്‍ഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും .

അബുദാബി കമ്പള ഹൌസില്‍ ചേര്‍ന്ന മാസാന്ത ഷിഫാഹുറഹ്‌മാ യോഗത്തില്‍ അഷ്റഫ് അലി ബസറ,അബ്ദുല്‍ രഹിമാണ് ഹാജി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വവും നല്‍കി .
മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസിസ് പെര്‍മുദെ സാഹിബ് അധ്യക്ഷം വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ് ചള്ളങ്കയം ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷറര്‍ ഉമ്പു ഹാജി പെര്‍ള ,മണ്ഡലം ഭാരവാഹികളായി റസാഖ് നല്‍ക,സുനൈഫ് പേരാല്‍,ഇബ്രാഹിം ജാറ,തസ്ലീം അരികടി,ഇക്ബാല്‍ പള്ളം,ഹമീദ് മാസിമാര്‍ ,ഉമ്മര്‍ വാദങ്ങള, സകീര്‍ കമ്പാര്‍, മോനു അല്‍നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
രോഗികള്‍ക്കുള്ള ധന സഹായം മണ്ഡലം സെക്രട്ടറി ഇക്ബാല്‍ പള്ളം മേഖല പ്രസിഡന്റ് ഉമ്മര്‍ വാദങ്ങലക് കൈമാറി.
ശിഫാഹുറഹ്‌മാ കോഡിനേറ്റര്‍ അബ്ദുല്‍ ലത്തീഫ് ഈറോഡി റിപ്പോര്‍ട്ട് വാഹിച്ചു. തസ്ലീം ആരിക്കടി സ്വാഗതവും, ഖാലിദ് ബമ്പ്രാനാ നന്ദിയും പറഞ്ഞു.

KCN

more recommended stories