ബെംഗളൂരുവിലെ ഒളിത്താവളത്തില്‍ കഴിഞ്ഞത് 3 മാസം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 23കാരന് 30വര്‍ഷം തടവ്

 
കൊല്ലം: പുനലൂരില്‍ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 30 വര്‍ഷം കഠിന തടവ്. തെന്മല സ്വദേശി റെനിന്‍ വര്‍ഗീസിനേയാണ് പുനലൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. തെന്മല ഒറ്റയ്ക്കല്‍ സ്വദേശിയായ 23 വയസുള്ള റെനിന്‍ കഴിഞ്ഞ വര്‍ഷം മെയിലാണ് കൃത്യം നടത്തിയത്. 17 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് കേസ്.
ബെംഗളൂരുവിലെ ഒളിത്താവളത്തില്‍ നിന്ന് മൂന്ന് മാസത്തിന് ശേഷമാണ് പ്രതിയെ പടികൂടിയത്. കേസില്‍ 25 സാക്ഷികളെ വിസ്തരിച്ചു. 33 രേഖകള്‍ തെളിവായി ഹാജരാക്കി. 30 വര്‍ഷം കഠിന തടവും 35,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്നുമാസം കഠിനതടവും കൂടി അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ഡിസ്ട്രിക്ട് ജഡ്ജ് ടി.ഡി. ബൈജുവിന്റേതാണ് ശിക്ഷാവിധി. മുന്‍പും സമാനമായ പീഡന കേസില്‍ പ്രതിയായിരുന്നു റെനിന്‍ വര്‍ഗീസ്.

KCN

more recommended stories