ബാങ്കോട്,സീനത്ത് നഗള്‍ ഖുവാരി മസ്ജിദ് & അല്‍ മദ്രസത്തുദ്ധീനിയുടെ പുതിയ കെട്ടിടോദ്ഘാടനം ഉത്സവാന്തരീക്ഷത്തില്‍ നടന്നു

അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം നിര്‍വഹിച്ചു .
ഖുവാരി മസ്ജിദ് & അല്‍ മദ്രസത്തുദ്ധീനിയ്യ സീനത്ത് നഗള്‍ ബാങ്കോട് മദ്രസയുടെ പുതിയ കെട്ടിടോദ്ഘാടനവും ആദ്യാക്ഷരം ചൊല്ലി കൊടുക്കലും പ്രസിഡണ്ട് അബ്ദുല്‍ റസ്സാക്ക് ഹാജി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അനീഫ് പള്ളിക്കാല്‍ സ്വാഗതം പറഞ്ഞു .മദ്രസയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഖിറാഅത്തില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അനസ് മാലികിനെയും 2023-24 വര്‍ഷത്തെ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെയും ചടങ്ങില്‍ ആദരിച്ചു,
മദ്രസാ മാനേജ് മെന്റ് തളങ്കര റൈന്‍ജ്, പ്രസിഡണ്ട് ഹസൈനാര്‍ ഹാജി തളങ്കര, സെക്രട്ടറി അബദുല്‍ റഹ്മാന്‍ ബാങ്കോട് ഖുവാരി, മസ്ജിദ് വൈസ് പ്രസിഡണ്ട് സത്താര്‍ ഹാജി,സുലൈമാന്‍ ഹാജി, ട്രഷറര്‍ അഹമദ് പി യു ,തളങ്കര റൈഞ്ച് മുഹല്ലി പ്രസിഡണ്ട് അബദുല്‍ റഹ്മാന്‍ ഉസ്താദ്, ഇക്ബാല്‍ ബാങ്കോട് ,അസീസ് ഖാസി ലൈന്‍,ജോ സെക്രട്ടറി ഹംസ എസ് എസ് ,അഹമദ് ബാഷ സദര്‍ സഹീദ് ,ഹാമിദി ഇമാം ഉവൈസ് മന്നാനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു ലെത്തീഫ് മാനേജര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories