സ്‌ട്രൈകേഴ്‌സ് ടീം യാത്രയയപ്പ് നല്‍കി.

 

ദമ്മാം : സിയാത്തിലെ പ്രമുഖ ക്ലബ്ബായ സിയാത്ത് സ്‌ട്രൈകേഴ്‌സ് ക്ലബ് മെമ്പര്‍ക്ക് യാത്രയയപ്പ് നല്‍കി.

നീണ്ട വര്‍ഷത്തെ പ്രവാസം നിര്‍ത്തി നാട്ടിലേക്ക് തിരിച്ചു പോകുന്ന ക്ലബ് മെമ്പര്‍ ജോജോ പൗലോസിന് ഗംഭീരമായ യാത്രയയപ്പ് നല്‍കി.
വെള്ളിയാഴ്ച കളി കഴിഞ്ഞു ഗ്രൗണ്ടില്‍ വെച്ച് നടന്ന പരിപാടിയില്‍ കമ്മിറ്റി അംഗങ്ങളുടെ സാനിധ്യത്തില്‍ ചെയര്‍മാന്‍ കബീര്‍ മിഹ്‌റാജ് ഉത്ഘാടനം ചെയ്തു, മൊമെന്റോയും നല്‍കി. കമ്മിറ്റി അംഗം നൗഫല്‍ ക്ലബ് അംഗങ്ങളായ ഇര്‍ഷാദ്,ജലീല്‍, നഷീദ്, ജംഷീര്‍ മമ്മു ഉള്ളാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോജോ എല്ലാവര്‍ക്കും നന്ദി അറിയിച്ചു പിരിഞ്ഞു.

KCN

more recommended stories