സ്വര്‍ണവില ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു, ഇന്നലെ കുത്തനെ കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് വര്‍ധിച്ചത്. ഇന്നലെ ഒറ്റയടിക്ക് 800 രൂപയാണ് പവന്‍ കുറഞ്ഞത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് പവന് 560 രൂപ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53000 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 70 രൂപ ഉയര്‍ന്ന് 6625 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 65 രൂപ വര്‍ധിച്ച് 5525 രൂപയായി. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാദാരണ വെള്ളിയുടെ വില ഒരു രൂപ വര്‍ദ്ധിച്ച് 87 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ സ്വര്‍ണവില ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. വില വര്‍ദ്ധനവ് 18 കാരറ്റ് സ്വര്‍ണാഭരണങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിനും 18 കാരറ്റ് സ്വര്‍ണത്തിനും ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ഉണ്ട്. ഇതാണ് ഉപഭോക്താക്കളെ 18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകം.

KCN

more recommended stories