ലോകകപ്പ് ടീമില്‍ വൈസ് ക്യാപ്റ്റനാവേണ്ടിയിരുന്നത് മറ്റൊരു താരം; തുറന്നു പറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍

 

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് തുടര്‍ തോല്‍വികളില്‍ വലയുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയയെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പലഘട്ടങ്ങളിലും ഹാര്‍ദ്ദിക്കിന് മാത്രം പ്രത്യേക പരിഗണന നല്‍കുന്നത് ടീം അഗങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പത്താന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത ഹാര്‍ദ്ദിക്കിന് ബിസിസിഐ എ ഗ്രേഡ് കരാര്‍ നല്‍കിയപ്പോള്‍ ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും കരാറില്‍ നിന്നൊഴിവാക്കി. പരിക്കും മറ്റ് പലകാരങ്ങളും കാരണം ഹാര്‍ദ്ദിക് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിനോടുള്ള താരത്തിന്റെ പ്രതിബദ്ധതയെക്കുറിച്ച് തന്നെ സംശയം ഉയര്‍ത്തുന്ന കാര്യമാണ്. എന്നിട്ടും ഹാര്‍ദ്ദിക്കിന് എ ഗ്രേഡ് കരാര്‍ നല്‍കുകയുും ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തുവെന്നത് പ്രത്യേക പരിഗണനയെന്ന വാദത്തിന് ശക്തി കൂട്ടാനെ കാരണമാകു.

KCN

more recommended stories