ഐ.എന്‍.ടി.യു സി.ഓട്ടോറിക്ഷ തൊഴിലാളികള്‍ മെയ് ദിനം ആചരിച്ചു

 

കാസര്‍കോട് : ഐ. എന്‍ .ടി.യു.സി മോട്ടോര്‍ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗഷ് നില്‍ ഓട്ടോ റിക്ഷ തൊഴിലാളികള്‍ പതാക ഉയര്‍ത്തി മെയ് ദിനമാചരിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ . മെയ് ദിനസന്ദേശം പുതിയ തലമുറകളിലേക്ക് എത്തിക്കുവാന്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് ഐ.എന്‍ടിയുസി സംസ്ഥാനകമ്മറ്റി അംഗം ആര്‍. വിജയകുമാര്‍ പറഞ്ഞു. മെയ് ദിനയോഗം പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ മണ്ഢലം പ്രസിഡണ്ട് ഹരീന്ദ്രന്‍ ഇറക്കോടന്‍ അധ്യക്ഷത വഹിച്ചു. തൊഴിലാളികളായ രാഘവേന്ദ്രന്‍ ചെര്‍ക്കള,വി. രാമകൃഷ്ണന്‍ ചെമ്മനാട് എന്നിവര്‍ സംസാരിച്ചു

KCN

more recommended stories