മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

 

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ വച്ചു പഞ്ചായത്തിന്റെ വിവിധ മേഖലയില്‍പെട്ടവരെ ഉള്‍പ്പെടുത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ ആശാ പ്രവര്‍ത്തകര്‍ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ജീവനക്കാര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ക്കുള്ള പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അഡ്വക്കേറ്റ് ഷമീറ ഫൈസല്‍ അവര്‍കള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള മജല്‍, ക്ഷേമ കാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ കുളങ്കര, മെമ്പര്‍ സമ്പത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ശ്രീ സുനില്‍കുമാര്‍ (HI) നടപ്പിലാക്കേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ശ്രീമതി അമ്പിളി Jr. PHN അവര്‍കള്‍ സൂര്യാഘാതം എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. പരിശീലന പരിപാടിയില്‍ നവ കേരള ആര്‍ പി, ശ്രീമതി സൗമ്യ JHI, ശ്രീമതി ആതിര JPHN, എം എല്‍ എസ് പി എസ്, AS, VEO തുടങ്ങിയവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ശ്രീ നാസിര്‍ വി ഇ ഒ നന്ദി രേഖപ്പെടുത്തി.ശേഷം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും പൊതുസ്ഥല ശുചീകരണ പരിപാടിയില്‍ പങ്കാളികളായി.
വരും ദിവസങ്ങളില്‍ വാര്‍ഡ് തല ശുചിത്വ കമ്മിറ്റികള്‍ കൂടിചേര്‍ന്ന് വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപെടുത്തുവാന്‍ തീരുമാനിച്ചു.

KCN

more recommended stories