ഗോള്‍ഡണ്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മെഗാ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു.

 

കാസര്‍കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മെയ് 20 ന് മെഗാ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. അന്നേ ദിവസം രാവിലെ 10 മണി മുതല്‍ വൈകു: 6 മണി വരെ പൊതുജനങ്ങള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ പവലിയന്‍ സര്‍ന്ദര്‍ശിക്കാം. സ്വാദേറിയ രുചിക്കൂട്ടുകള്‍ അനുഭവിച്ചറിയാം.സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്കാണ് ഭക്ഷ്യ മേളയില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുന്നത്. 1000 രൂപ രജിസ്‌ട്രേഷന്‍ ഫീ അടച്ച് രജിസ്റ്റര്‍ ചെയ്യുന്ന 50 യൂണിറ്റുകള്‍ക്ക് മേളയില്‍ പങ്കെടുക്കാം. പൊതുജനങ്ങള്‍ക്ക് ഭക്ഷ്യമേള സന്ദര്‍ശിക്കാനും സ്വാദേറിയ വിഭവങ്ങള്‍ രുചിക്കാനുമുള്ള അവസരമുണ്ടാകും. സുവര്‍ണ്ണ ജൂബിലി ആഘോഷ കമ്മിറ്റി സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ റാഷിദ് പൂരണത്തിന്റെ അധ്യക്ഷതയില്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ എച്ച് എം പി സവിത സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി.കെ മദനന്‍ നന്ദിയും പറഞ്ഞു.കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഹ്‌മാന്‍ ബാങ്കോട് ഇബ്രാഹീം ചൗക്കി അഹമ്മദ് മന്‍സൂര്‍ ഉമേഷന്‍ മൊയ്തിന്‍ പ്രീത കെ എ അനസൂയ കദിജത്ത് സാക്കിയ ഹാജ്‌റ തുടങ്ങിയവര്‍ സംസാരിച്ചു.
രജിസ്‌ട്രേഷന്
വിളിക്കൂ:
95679 55403, 9497382902, 8943466916

KCN

more recommended stories