ജില്ലയില്‍ ആശങ്ക വേണ്ട കുടിവെള്ളം എല്ലാവര്‍ക്കും ഉറപ്പുവരുത്തും ; ജില്ലാ കളക്ടര്‍

കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്ക് ജില്ലാ
കളക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ ജില്ലയില്‍ ആശങ്കാജനകമായ സാഹചര്യമില്ല. ബാവിക്കര കുടിവെള്ള പദ്ധതിയില്‍ മേയ് 31 വരെ വിതരണത്തിന് കുടിവെള്ളം ലഭ്യമാണ്. തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശിക സ്രോതസുകള്‍ ഉപയോഗിച്ച് വെള്ളം എത്തിക്കണം കുടിവെള്ള പദ്ധതികള്‍ ‘ ജലനിധി പദ്ധതി കുഴല്‍ക്കിണര്‍, പൊതുകിണര്‍ എന്നിവയും പരമാവധി ഉപയോഗിക്കണം. ഏതെങ്കിലും പഞ്ചായത്തില്‍ ആവശ്യമായ കുടിവെള്ളം ലഭ്യമല്ലെങ്കില്‍ ബാവിക്കര പദ്ധതിയില്‍ നിന്ന് കുടിവെള്ളം ഉപയോഗിക്കാം. കുടിവെള്ളക്ഷാമം രൂക്ഷമായി നേരിടുന്നവര്‍ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ എത്രയും വേഗം അറിയിക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഹസാര്‍ഡ് അനലിസ്റ്റ് അശ്വതി കൃഷ്ണയെ കോര്‍ഡിനേറ്ററായി നിയമിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കണ്‍ട്രോള്‍ റൂം നമ്പര്‍: 04994257700
9446601700

ജില്ലാ ദുരന്ത നിവാരണ സമിതിയുടേയും ഗ്രാമപഞ്ചായത്ത് മുന്‍സിപ്പല്‍ സെക്രട്ടറിമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.
കോളനികളും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലുമെല്ലാം കുടിവെള്ളമെത്തിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പട്ടിക വര്‍ഗ്ഗ കോളിനികളും മറ്റും സന്ദര്‍ശനം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. മെയ് 31വരെ ആവശ്യമായുള്ള ജലം ജില്ലയിലുണ്ടെന്നും മെയ് ആറ് മഴ ലഭിച്ച് തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മേയആറിനകം ഫയര്‍ ഓഡിറ്റ് പൂര്‍ത്തിയാക്കി ഏഴിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചു. ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളും കുടിവെള്ള വിതരണം നടത്തി വരുന്നുണ്ടെന്നും. ആവശ്യ ഘട്ടത്തില്‍ കുടിവെള്ള വിതരണം ആരംഭിക്കുന്നതിന് മറ്റ് തദ്ദേശ സ്ഥാപനങ്ങളും സജ്ജമാണെന്നും കളക്ടര്‍ പറഞ്ഞു.

മഴക്കാല പൂര്‍വ്വ ശുചീകരണം; മെയ് അഞ്ചിന്‌പൊതു ഇടങ്ങള്‍ ശുചീകരിക്കും
കാസര്‍കോട് ജില്ലയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി മെയ് അഞ്ചിന് പൊതു ഇടങ്ങള്‍ ശുചീകരിക്കും. ദേശീയപാത, റെയില്‍വേ അടിപ്പാതകള്‍, തോടുകള്‍, കനാലുകള്‍ തുടങ്ങി പൊതു ഇടങ്ങള്‍ ശുചീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ഹരിതകര്‍മ്മ സേന, തൊഴിലുറപ്പ് ജീവനക്കാര്‍, എന്‍ എസ് എസ് എന്‍ സി സി, യുവജനങ്ങള്‍ പൊതുജനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണം സംഘടിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീടുകളിലും ഡ്രൈ ഡേ ആചരിക്കും. സ്‌കൂളുകളില്‍ മാര്‍ച്ച് 31ന് ആദ്യഘട്ട ക്ലീനിങ് നടന്നിരുന്നു. തുടര്‍ന്നുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിന് ഒരാഴ്ച മുന്‍പ് നടത്തും. തദ്ദേശ സ്ഥാപനങ്ങളിലെ ട്രീ കമ്മറ്റികള്‍ ചേര്‍ന്ന് ഓരോ തദ്ദേശ സ്ഥാപനങ്ങളിലും അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങളുടെ വിഷയത്തില്‍ തീരുമാനമെടുക്കണമെന്നും മഴക്കാലത്ത് മരങ്ങള്‍ കടപുഴകിയും മറ്റുമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയിലെ മൂന്ന് സൈക്ലോണ്‍ ഷെഡുകളും അതാത് തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം കെ.വി ശ്രുതി, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ .ടി സഞ്ജീവ്, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ ഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ എ. ലക്ഷ്മി, ദുരന്ത നിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് അശ്വതി കൃഷ്ണ
കേരള വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, എല്‍.എസ്.ജി.ഡി പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

KCN

more recommended stories