മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള കടല്‍ തീരങ്ങളില്‍ ശുചീകരണം നടത്തി.

 

മഞ്ചേശ്വരം : മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട  കേരള ഹൈക്കോടതിയില്‍ നിലവിലുള്ള കേസിന്റെ ഇടക്കാല ഉത്തരവില്‍ കടല്‍ത്തീരം ഉള്ള പഞ്ചായത്തിലെ തീരപ്രദേശം ശുചികരിക്കുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ കണ്വാതീര്‍ത്ത, കുണ്ടുകൊളക്കെ, കടപ്പുറം എന്നീ മൂന്നു കേന്ദ്രങ്ങളിലായി ശുചീകരണം നടന്നു.

ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ജിന്‍ ലവിനാ മോന്തെരോ, വൈസ് പ്രസിഡന്റ് മുഹമ്മദ് സിദ്ധീഖ്, പഞ്ചായത്ത് സെക്രട്ടറി സുധീര്‍, പഞ്ചായത്ത് മെമ്പര്‍മാരായ വിനയ ഭാസ്‌കര്‍, ലക്ഷ്മണ, കുല്‍സുമ്മ, റുബീന, ജയിബുനിസ്സ, രേഖ, മുംതാസ് സമീറ, SYS മഞ്ചേശ്വരം ജോണ്‍ സാന്ത്വനം ടീം skssf, malhar Da-awa college students, youth congress, രാഷ്ട്രീയ സാംസ്‌കാരിക സംഘടന പ്രവര്‍ത്തകര്‍, ഫേമസ് ക്രിക്കറ്റ് ടീം
ഹോസബേട്ടു, ഹരിതകര്‍മസേന, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, മാലിന്യം കൊണ്ടുപോകുന്ന ഗ്രീന്‍ വെര്‍മ്‌സ് കമ്പനി പ്രതിനിധി എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories