പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് 6 വരെ അവധി; ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഉഷ്ണതരംഗം കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് 6 വരെ അവധി പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ടെക്‌നിക്കല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. എന്‍സിസി, എന്‍എസ്എസ് എന്നിവയുടെ പകല്‍സമയത്തെ പരിശീലനം, പരേഡ്, ഡ്രില്‍ തുടങ്ങിയവ ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, നേരത്തെ മുന്‍നിശ്ചയ പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും അറിയിപ്പുണ്ട്.

KCN

more recommended stories