പിണറായിയുടെ രഹസ്യങ്ങള്‍ അറിയുന്ന ആളാണ് ഇപി ജയരാജന്‍; നടപടി എടുത്താല്‍ സിപിഎം തകര്‍ന്നടിയുമെന്ന് കെ സുധാകരന്‍

 

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ നടപടി എടുത്താല്‍ സിപിഎം തകര്‍ന്നടിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയന്റെ എല്ലാ രഹസ്യങ്ങളും അറിയുന്നയാളാണ് ഇ പി ജയരാജന്‍. അതുകൊണ്ട് തന്നെ പാര്‍ട്ടി ഒരിക്കലും ഇപിക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും കെ സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയില്‍ പറഞ്ഞു.

ഇ പി ജയരാജന്റെ ഗൂഢാലോചന പരാതിയില്‍ ശോഭ സുരേന്ദ്രനൊപ്പം തന്നെ രണ്ടാം കക്ഷിയാക്കിയതോടെ തന്നെ കേസ് പൊളിഞ്ഞെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഒരു ബന്ധവും ഇല്ലാത്ത രണ്ട് പേരെ കൂട്ടിക്കെട്ടാന്‍ ശ്രമിച്ചാല്‍ ഒരിക്കലും നടക്കില്ലെന്നും സുധാകരന്‍ പോയിന്റ് ബ്ലാങ്കില്‍ പ്രതികരിച്ചു. കെ സുധാകരന്‍ പങ്കെടുക്കുന്ന പോയിന്റ് ബ്ലാങ്ക് ഇന്ന് വൈകീട്ട് 6.30ന് ഏഷ്യാനെറ്റ് ന്യൂസില്‍ കാണാം.

KCN

more recommended stories