സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. നേരിയ വര്‍ധനയാണ് ഇന്നുണ്ടായത് പവന് 80 രൂപയാണ് കൂടിയത്. ഇന്നലെ ഒരു പവന് 400 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 52680 രൂപയാണ്

ഈ ആഴ്ച മുഴുവന്‍ സ്വര്‍ണവില കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. ബുധനാഴ്ച 800 രൂപ പവന് കുറഞ്ഞിരുന്നു. വ്യാഴാഴ്ച 560 രൂപ ഉയര്‍ന്നു. ഇന്നലെ വീണ്ടും 400 രൂപയുടെ ഇടിവുണ്ടായി.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 6585 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5 രൂപ വര്‍ധിച്ച് 5490 രൂപയായി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വ്യാഴാഴ്ച ഒരു രൂപ വര്‍ധിച്ചിരുന്നു. വിപണി വില 87 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

 

KCN

more recommended stories