കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം, 3 സിപിഎം അംഗങ്ങളോട് വിശദീകരണം തേടി

 

ആലപ്പുഴ: കുട്ടനാട്ടില്‍ സിപിഎമ്മില്‍ തര്‍ക്കം രൂക്ഷം. സിപിഎം ഭരിക്കുന്ന രാമങ്കരി പഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് അവിശ്വാസ നോട്ടീസ് നല്‍കിയ മൂന്ന് സിപിഎം പഞ്ചായത്ത് അംഗങ്ങളോട് പാര്‍ട്ടി വിശദീകരണം തേടും. രാവിലെ ചേര്‍ന്ന സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റിയുടെ അടിയന്തിര യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി അറിഞ്ഞിട്ടല്ല ഇവര്‍ അവിശ്വസ നോട്ടീസ് നല്‍കിയതെന്ന് കുട്ടനാട് ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

വിഭാഗീയതയെ തുടര്‍ന്ന് സിപിഎമ്മുമായി അകന്ന രാജേന്ദ്ര കുമാറാണ് പഞ്ചായത്ത് പ്രസിഡന്റ്. കുട്ടനാട് മേഖലയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മുന്നൂറോളം പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നിന്ന് സിപിഐയിലേക്ക് മാറിയിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് രാജേന്ദ്ര കുമാറായിരുന്നു. കൂറുമാറ്റ നിരോധ നിയമത്തെ ഭയന്ന് രാജേന്ദ്രകുമാറും ഇദ്ദേഹത്തെ പിന്തുണക്കുന്ന 4 പഞ്ചായത്ത് അംഗങ്ങളും സിപിഐയില്‍ ചേരാതെ സിപിഎമ്മുമായി അകന്നു നില്‍ക്കുകയാണ്.

KCN

more recommended stories