ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരായ ലൈംഗിക അതിക്രമ പരാതി

 

രാജ്ഭവനിലെ 4 ജീവനക്കാര്‍ക്ക് അന്വേഷണ സംഘത്തിന്റെ നോട്ടീസ്

ഇന്ന് വൈകുന്നേരം തന്നെ ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്താനാണ് ജീവനക്കാര്‍ക്കുള്ള നിര്‍ദേശം.

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരായ ലൈം?ഗിക അതിക്രമ പരാതിയില്‍ രാജ്ഭവനിലെ 4 ജീവനക്കാര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. ആനനന്ദബോസിനെതിരായ പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നോട്ടീസ് നല്‍കിയത്. ഇന്ന് വൈകുന്നേരം തന്നെ ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്താനാണ് ജീവനക്കാര്‍ക്കുള്ള നിര്‍ദേശം.

അതേ സമയം, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം നിഷേധിച്ച് ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് രം?ഗത്തെത്തിയിരുന്നു. രാജ്ഭവനില്‍ ഒരു സ്ത്രീയോട് സിവി ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്ന് സംസ്ഥാന ധനമന്ത്രി അടക്കമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സ്ത്രീ പൊലീസില്‍ പരാതി നല്കിയെന്നും ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, സാഗരിക ഘോഷ് എംപി തുടങ്ങിയ നേതാക്കളും പറഞ്ഞു.

എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമെന്നും സത്യം വിജയിക്കുമെന്നും സിവി ആനന്ദബോസ് പ്രതികരിച്ചു. തന്നെ അപകിര്‍ത്തിപ്പെടുത്തി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ദൈവം രക്ഷിക്കട്ടെ എന്നും ആനന്ദബോസ് പറഞ്ഞു. അതൃപ്തരായ രണ്ട് ജീവനക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായത്തോടെ നടത്തുന്ന നീക്കമാണെന്നാണ് ഇക്കാര്യത്തില്‍ രാജ്ഭവന്റെ നിലപാട്.

KCN

more recommended stories