സ്വര്‍ണവില വര്‍ദ്ധിച്ചു

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ വിപണി വില മാറ്റമില്ലാതെ തുടര്‍ന്നെങ്കിലും ശനിയാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. പവന്‍ ഇന്ന് 160 രൂപയാണ് വര്‍ധിച്ചത്. ശനിയാഴ്ച 80 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 52840 രൂപയാണ്

ഈ മാസം ആദ്യം സ്വര്‍ണവില കുത്തനെ കുറഞ്ഞിരുന്നു. 800 രൂപയാണ് ഒന്നാം തിയതി കുറഞ്ഞത്. ഈ ആഴ്ച മുഴുവന്‍ സ്വര്‍ണവില കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. വ്യാഴാഴ്ച 560 രൂപ ഉയര്‍ന്നു. വെള്ളിയാഴ്ച 400 രൂപ കുറഞ്ഞെങ്കിലും ശനിയാഴ്ച വില ഉയര്‍ന്നു. അതെ പ്രവണതയാണ് ഇന്നും വിപണിയില്‍ തുടരുന്നത്. വില ഉയരുന്നത് വിവാഹ വിപണിക്കടക്കം സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 6605 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ വര്‍ധിച്ച് 5500 രൂപയായി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വ്യാഴാഴ്ച ഒരു രൂപ വര്‍ധിച്ചിരുന്നു. വിപണി വില 87 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

KCN

more recommended stories