വിസി നിയമനത്തിലെ രാഹുലിന്റെ പരാമര്‍ശം; തുറന്ന കത്തുമായി 181 അക്കാദമിഷ്യന്‍മാര്‍

 

ദില്ലി: വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധവുമായി വിസിമാരുടെ തുറന്ന കത്ത്. വൈസ് ചാന്‍സലര്‍മാര്‍ ഉള്‍പ്പടെ 181 അക്കാദമിക് പണ്ഡിതന്‍മാര്‍ ഒപ്പിട്ട കത്ത് രാഹുല്‍ ഗാന്ധിക്കയച്ചു.

വൈസ് ചാന്‍സലര്‍മാരുടേത് രാഷ്ട്രീയ നിയമനമാണെന്നും , ആര്‍എസ്എസ് പശ്ചാത്തലമുള്ളവരാണ് മിക്ക വിസിമാരെന്നും രാഹുല്‍ വിമര്‍ശിച്ചതായി കത്തില്‍ സൂചിപ്പിക്കുന്നു. മികച്ച അക്കാദമിക പശ്ചാത്തലമുള്ളവരെയാണ് വിസിമാരായി നിയമിക്കുന്നതെന്നും, കര്‍ശനമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് കടന്നുവരുന്നതെന്നും വിശദീകരിക്കുന്ന കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി

KCN

more recommended stories