ജുമുഅ മുടക്കാന്‍ ശ്രമം; ലീഗിന്റെ കൈവിട്ട കളി മഹല്ലുകള്‍ കലുഷിതമാക്കും: ഐ എന്‍ എല്‍

 

കോഴിക്കോട്: സമസ്തയെ വെല്ലുവിളിച്ചുകൊണ്ടുള്ള മുസ്‌ലിം ലീഗിന്റെ ഗൂഢനീക്കങ്ങള്‍ മഹല്ലന്തരീക്ഷം കലുഷിതമാക്കുന്നതിന്റെ ആദ്യസൂചനകള്‍ പുറത്തുവന്നത് ഉത്ക്കണ്ഠാകുലമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ച പ്രകാരം കുട്ടികളടക്കമുള്ള ഉംറ സംഘത്തെ കൊണ്ടുപോയത് ലീഗിനുള്ള വോട്ട് നഷ്?ടപ്പെടുത്തി എന്നാരോപിച്ച് കണ്ണൂര്‍ പുതിയങ്ങാടി പുതിയവളപ്പ് ജുമുഅത്ത് പള്ളിയിലെ ഖത്തിബ് മയ്യില്‍ സ്വദേശി അബ്ദുല്‍ ഹക്കീം ദാരിമിയെ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅക്ക് നേതൃത്വം കൊടുക്കുന്നതില്‍നിന്ന് തടയാന്‍ പ്രദേശത്തെ ലീഗ് നേതാവ് ശ്രമിച്ചതോടെ തനിക്കു ജോലി രാജിവെക്കേണ്ടിവന്ന അനുഭവം ഖത്തിബ് തന്നെ സാമൂഹിക മാധ്യമങ്ങളിലുടെ പുറത്ത് വിട്ടത് വിശ്വാസിസമൂഹം ഗൗരവത്തിലെടുത്തിരിക്കയാണ്. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സംഭവിക്കാന്‍ പോകുന്ന ദുരന്തത്തിലേക്കാണ് ഇത് മുന്നറിയിപ്പ് നല്‍കുന്നത്. മുസ്‌ലിം ലീഗിന് വോട്ട് ചെയ്തില്ലെങ്കില്‍ പള്ളിയില്‍നിന്നും മദ്രസകളില്‍നിന്നും മുഅല്ലിമുകളെയും ഖത്തീബുമാരെയും പുറത്താക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ ഭീഷണിയാണ് ലീഗ് ഭരിക്കുന്ന മഹല്ല് ഭാരവാഹികള്‍ നടപ്പാക്കാന്‍ തുടങ്ങിയിരിക്കുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന ഇത്തരം സങ്കുചിതവും ബുദ്ധിശൂന്യവുമായ നീക്കങ്ങളില്‍നിന്ന് പിന്തിരിയാന്‍ ലീഗ് നേതൃത്വം അണികള്‍ക്ക് നിര്‍ദേശം നല്‍കിയില്ലെങ്കില്‍ കുറെ കാലമായ സമാധാനപരമായി മുന്നോട്ടുപോകുന്ന മഹല്ലുകള്‍ സംഘര്‍ഷഭരിതമാവുകയും ക്രമസമാധാന നില തകരുകയും ചെയ്യും. അതൊഴിവാക്കാന്‍ മുഴുവന്‍ സമാധാനകാംക്ഷികളും ദീനിസ്?നേഹികളും ഒത്തൊരുമിച്ച് മുന്നോട്ട് വരേണ്ടതുണ്ട്. മഹല്ലുകളില്‍ പോലിസ് ഇടപെടേണ്ടിവരുന്ന സാഹചര്യം സംജാതമാവുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുസ്‌ലിം ലീഗ് നേതൃത്വത്തിനായിരിക്കുമെന്ന് കാസിം ഇരിക്കൂര്‍ പ്രസ്?താവനയില്‍ പറഞ്ഞു.

KCN

more recommended stories